Swami Vivekananda Quotes In Malayalam
Swami Vivekananda Thoughts In Malayalam 2024 : Are You Searching For Malayalam Thoughts By Swami Vivekananda To Share With your beloved one?. Then You Are At Perfect Place, We At Explore Quotes Have Collected Swami Vivekananda Malayalam Thoughts. The Following Words Best Describe This Page. Vivekananda Words Of Inspiration In Malayalam Language, Swami Vivekananda Inspirational Quotes In Malayalam Language, Vivekanandar Words In Malayalam Language For You. Please Have A Look And Don’t Forget To Share This Unique Collection On Facebook, Whatsapp If You Like It.
Swami Vivekananda Quotes In Malayalam
ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യമെന്നായിരുന്നു സ്വാമിജി കരുതിയിരുന്നത്.
അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.
ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.
ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ല ഓടിയൊളിക്കാന്‍ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ.
രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാല്‍ നിങ്ങള്‍ക്കൊരു വസ്തുത കാണാം അവനവനില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന്.
വേദങ്ങളും ഖുറാനും ബൈബിളും സമഞ്ജസമായി സമന്വയിച്ചിരിക്കുന്ന ഒരു ലോകമാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്.
വിധവയുടെ കണ്ണുനീര്‍ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല.
Swami Vivekananda Thoughts In Malayalam
വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂര്‍ണ്ണതയെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. മതമാകട്ടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്
ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്
മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണതയുടെ സാക്ഷാത്‍കാരമാണ് വിദ്യാഭ്യാസം.
നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരും. നിങ്ങള്‍ ദുര്‍ബലനാണെന്ന് സ്വയം വിചാരിച്ചാല്‍ ദുര്‍ബലനായിത്തിരും; മറിച്ച് കരുത്തനാണെന്ന് വിശ്വസിച്ചാല്‍ നിങ്ങള്‍ കരുത്തനായിത്തീരും.
മുപ്പത്തി മുക്കോടി ദേവന്മാരില്‍ വിശ്വസിച്ചാലും നിങ്ങള്‍ക്ക് നിങ്ങളില്‍ത്തന്നെ വിശ്വാസം ഇല്ലെങ്കില്‍ ഒരു പ്രയോജനവുമില്ല. നിങ്ങളില്‍ വിശ്വസിക്കുക, സത്യത്തിനുവേണ്ടി നിലകൊള്ളുക, കരുത്തരായിരിക്കുക, ഇതാണ് വേണ്ടത്.
കരുത്ത്, കരുത്താണ് ജീവിതത്തില്‍ ഏറ്റവും ആവശ്യം. പാപം, ദുഖം എന്നിങ്ങനെയുള്ളതിനെല്ലാം കാരണം ദൗര്‍ബല്യമാണ്.
വിശുദ്ധി, ക്ഷമ, സ്ഥിരോത്സാഹം ഇവയാണ് വിജയത്തിനുള്ള കാരണങ്ങള്‍. എല്ലാത്തിനും പുറമേ സ്‍നേഹവും.
മനുഷ്യനിലുള്ള ദിവ്യത്വത്തിന്‍റെ സാക്ഷാത്കാരമാണ് മതം.
മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. മറ്റുള്ളവര്‍ മരിച്ചവരാണ്.
മനസ്സ് ശുദ്ധമായിരിക്കുക, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക; ഇതാണ് എല്ലാ ആരാധാനയുടെയും അടിസ്ഥാനം
വിജയമാണ് ജീവിതം; പരാജയം മരണമാണ്
മതം എന്നത് സാക്ഷാത്കാരമാണ്. അല്ലാതെ വാചകക്കസര്‍ത്തോ തത്വസംഹിതകളോ സിദ്ധാന്തങ്ങളോ അല്ല.
More Thoughts, Quotes, Proverbs By Swami Vivekananda